Entertainment

വിജയ് അണ്ണനുമായി വീണ്ടും ഒന്നിക്കുന്നു ‘ദളപതി 67’; ഏറെ സന്തോഷമെന്ന് ലോകേഷ് കനകരാജ്

വിജയ് അണ്ണനുമായി ഒരിക്കൽ കൂടി കൈകോർക്കുന്നതിൽ ഏറെ സന്തോഷമെന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജ്. വിക്രം എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് വിജയുമായി ഒന്നിക്കുന്നത്.’വിജയ് അണ്ണനുമായി ഒരിക്കൽ കൂടി കൈകോർക്കുന്നതിൽ ഏറെ സന്തോഷം, ‘ദളപതി 67’ വരുന്നെന്നും ലോകേഷ് ഫേസ്ബുക്കിൽ കുറിച്ചു. മാസ്റ്ററി’നു ശേഷം വിജയുടെയും ലോകേഷ് കനഗരാജിന്റെയും ചിത്രമാണിത്.(lokesh kanagaraj shares new still with vijay thalapthy 67)

‘ദളപതി 67’ന്റെ ചിത്രീകരണത്തിനിടയിൽ ഉള്ള ചിത്രമാണ് ലോകേഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വിജയയുമായി ഒരിക്കൽകൂടി കൈകോർക്കുന്നതിൽ സന്തോഷമെന്നാണ് ലോകേഷ് ചിത്രത്തിന് അടിക്കുറിപ്പ് ആയി നൽകിയിരിക്കുന്നത്.

‘ദളപതി 67’ എന്നാണ് താത്കാലികമായി ഈ പ്രോജക്ടിന് നൽകിയിരിക്കുന്ന പേര്. എസ് എസ് ലളിത് കുമാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.