ബലാല്സംഗക്കേസില് അറസ്റ്റിലായ പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയെ (Liju Krishna) പ്രസ്തുത കേസ് തീര്പ്പാകുന്നതുവരെ സിനിമാ മേഖലയില് നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി (WCC). എല്ലാ സിനിമാ സംഘടനകളിലെയും ലിജു കൃഷ്ണയുടെ അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
Related News
തമിഴ്നാട്ടുകാർ തിയറ്ററിൽ പോയപ്പോൾ മലയാളികൾ സ്കൂളിൽ പോയതുകൊണ്ടാണ് പ്രേംനസീർ മുഖ്യമന്ത്രിയാവാത്തത്: ചാരുഹാസൻ
മലയാളികള്ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുതെന്ന് പ്രശസ്ത തമിഴ്നടന് ചാരുഹാസന്. മലയാളികള് സ്കൂളില് പോയപ്പോള് തമിഴ്നാട്ടുകാര് സിനിമാ തിയറ്ററുകളിലേക്കായിരുന്നു പോയതെന്നും അദ്ദേഹം പറഞ്ഞു. കൃതി സാഹിത്യോത്സവത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന് സിനിമയില് വരുന്ന കാലത്ത് തമിഴ്നാട്ടില് 3,000 തിയറ്ററുകള് ഉണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്ക്കണം. രാജ്യത്തെ 10 ശതമാനത്തില് താഴെ മാത്രം ആളുകളുള്ള തമിഴ്നാട്ടില് 30 ശതമാനം തിയറ്ററുകളുണ്ടായിരുന്നു’- അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില് പൊതുവേ തിയറ്ററുകള് കൂടുതലായിരുന്നു. കേരളത്തില് 1,200, കര്ണാടകത്തില് 1,400. […]
‘അടുത്ത തലമുറകൾ വിശ്വാസികളാകണമെങ്കില് കേരള സ്റ്റോറി കാണൂ’; കൊല്ലൂര് മൂകാംബിക ക്ഷേത്രത്തില് കൂറ്റന് ഫ്ളക്സ്
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ കാണാനഭ്യർത്ഥിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര കവാടത്തിൽ ഫ്ളക്സ് ബോർഡ്. ക്ഷേത്രത്തിന്റെ പിന്വശത്തെ ഗേറ്റിന് സമീപമാണ് ഫ്ളക്സ് ബോര്ഡ് പ്രത്യക്ഷപ്പെട്ടത്.അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള് ആവണമെങ്കില് സിനിമ ദയവായി കാണൂ എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് എഴുത്ത്. ”മലയാളി വിശ്വാസികള്ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള് ആവണമെങ്കില് ദ കേരള സ്റ്റോറി കാണൂ” എന്നാണ് ഫ്ളക്സിലുള്ളത്. ഒരു സംഘടനയുടെയോ വ്യക്തിയുടേയോ പേര് പരാമര്ശിക്കാതെ […]
മെട്രോ പാലത്തില് നിന്ന് കോണ്ക്രീറ്റ് പാളി കാറിന് മുകളില് വീണു; അര്ച്ചന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നടി അര്ച്ചന കവി സഞ്ചരിച്ചിരുന്ന കാറിനു മുകളിലേയ്ക്ക് കൊച്ചി മെട്രോയുടെ കോണ്ക്രീറ്റ് പാളികള് അടര്ന്നു വീണ് അപകടം. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. അര്ച്ചനയ്ക്കൊപ്പം പിതാവ് ജോസ് കവിയും കാറില് ഉണ്ടായിരുന്നു. ഇരുവരും പുറകിലെ സീറ്റില് ഇരുന്നതിനാല് വലിയ അപകടം ഒഴിവായി. അപകടത്തില് കാറിന്റെ മുന്ഭാഗം തകര്ന്നിട്ടുണ്ട്. അപകടത്തെ കുറിച്ച് അര്ച്ചന തന്നെയാണ് സോഷ്യല് മീഡിയയിലൂടെ പങ്കുവെച്ചത്. ഓല ക്യാബിലായിരുന്നു യാത്ര.. കാര് ഓടുന്നതിനിടെ കോണ്ക്രീറ്റ് പാളി കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തില് കൊച്ചി മെട്രോ അധികൃതരും […]