മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും കന്നടയിലുമെല്ലാം താരം തന്‍റെ അഭിനയ പാടവം തെളിയിച്ചു. അഭിനേത്രി എന്നതിനോടൊപ്പം തന്നെ നര്‍ത്തകി എന്ന തരത്തിലും ലക്ഷ്മി ഗോപാല സ്വാമിയെ പ്രേക്ഷകര്‍ക്കറിയാം. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ഇപ്പോഴിതാ മലയാളികളെ കുറിച്ചുള്ള നടിയുടെ ഒരു തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്.
‘മലയാളികളില്‍ ഞാന്‍ വെറുക്കുന്ന ഒരു കാര്യമുണ്ട്. എന്‍റെ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്. എപ്പോഴും സ്ത്രീയുടെ വിവാഹത്തെക്കുറിച്ച് ആളുകള്‍ വ്യാകുലപ്പെടുന്നത് എന്തിനാണ്? നടി ചോദിക്കുന്നു. പാര്‍ട്ട്ണര്‍ ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിന് എന്താണ്. അമേരിക്കയില്‍ പോയാല്‍ ആരും ഇങ്ങനെ ചോദിക്കില്ല. പക്ഷെ മലയാളികള്‍ക്ക് ഭയങ്കര ആധിയാണ്’; ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.വിവാഹം കഴിക്കാത്തതിന് പല കാരണങ്ങളുണ്ടെന്നായിരുന്നു ലക്ഷ്മി നേരത്തെ പ്രതികരിച്ചിരുന്നത്.
‘പക്ഷെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ എനിക്കറിയാത്ത എന്‍റെ ആഗ്രഹങ്ങളായിരിക്കാം വിവാഹം ഇതുവരെ നടക്കാതിരുന്നതിന് കാരണം. സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്‍റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും’; ലക്ഷ്മി പറഞ്ഞു.