Entertainment

എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റം; സൗബിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടന്‍ സൗബിന്‍ ഷാഹിര്‍. കോമഡി റോളുകളിലും ക്യാരക്ടര്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങാന്‍ തനിക്ക് സാധിക്കുമെന്ന് സൌബിന്‍ തെളിയിച്ചു കഴിഞ്ഞു. താരം നായകനായി എത്തുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അമ്പിളിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍ സൌബിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റമാണ് സൗബിനെന്ന് കുഞ്ചാക്കോ പറഞ്ഞു. കഴിഞ്ഞ 22 വർഷമായി താൻ സിനിമയിൽ ഉണ്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വർഷമേ ആയുള്ളൂ. സിനിമയിൽ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിന് എത്തിയത് തന്നെ സൗബിന്റെ മൈക്കിൾ ജാക്‌സൺ കാണാനാണെന്നും ചാക്കോച്ചന്‍ പറഞ്ഞു. ലുലു മാളിൽ നടന്ന ചടങ്ങിൽ സൗബിൻ ഷാഹിർ, നവീൻ നസീം, ദിലീഷ് പോത്തൻ, നസ്രിയ നസീം, ഗ്രേസ് ആന്റണി എന്നിവരും പങ്കെടുത്തു.