റോഷനും അന്നയും തമ്മിലുള്ള ഫോണ്‍സംഭാഷണമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
അന്ന ബെന്നും റോഷന് മാത്യൂസും ഒന്നിക്കുന്ന കപ്പേളയുടെ ടീസര്‍ പുറത്തിറങ്ങി. റോഷനും അന്നയും തമ്മിലുള്ള ഫോണ്‍സംഭാഷണമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നടന് മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമാണ് കപ്പേള. ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നതും മുസ്തഫ തന്നെയാണ്. ശ്രീനാഥ് ഭാസി, സുധി കൊപ്പ, തന്വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുഷിന് ശ്യാമാണ് കപ്പേളക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/03/kappela-official-teaser.jpg?resize=1200%2C600&ssl=1)