Entertainment

ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ‘തലൈവി’ ചിത്രവുമായി കങ്കണ

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ചരമദിനത്തില്‍ പുരട്ചി തലൈവിയെ ഓര്‍ക്കുകയാണ് തലൈവിയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഏതാനും ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് നായികയായ കങ്കണ റണൌട്ട്.

വെള്ളയില്‍ കറുപ്പും ചുവപ്പും ബോര്‍ഡറോട് കൂടിയ ജയലളിതയുടെ ട്രേഡ് മാര്‍ക്ക് സാരി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ” ജയാമ്മയുടെ ചരമവാര്‍ഷികത്തില്‍ തലൈവി-ദ റെവല്യൂണറി ലീഡറിലെ ഏതാനും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. പ്രത്യേകിച്ചും ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ സൂപ്പര്‍ മാനെപ്പോലെ പ്രവര്‍ത്തിച്ച വിജയ് സാറിന് ഹൃദയംഗമമായ നന്ദി. ഇനി ഒരാഴ്ച കൂടി ഷൂട്ടിംഗ് ബാക്കിയുണ്ടെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. നടിമാരായ ഐശ്വര്യ രാജേഷും വരലക്ഷ്മി ശരത്കുമാറും ജയലളിതയെ അനുസ്മരിച്ചുകൊണ്ട് ട്വിറ്ററില്‍ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.

സംവിധായകന്‍ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ബാഹുബലി’, ‘മണികര്‍ണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്സംവിധായകന്‍ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ബാഹുബലി’, ‘മണികര്‍ണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്