ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി വാമിഖ ഗബ്ബി. കങ്കണ നടത്തുന്ന വിദ്വേഷ, വ്യാജ പ്രചരണങ്ങള്‍ക്കെതിരെയായാണ് വാമിഖ രംഗത്തെത്തിയത്. എന്നാല്‍ ഇതിനു പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തു. ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് മുത്തശ്ശിയെ അധിക്ഷേപിച്ചു കൊണ്ട് കങ്കണ നടത്തിയ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വാമിഖയുടെ ട്വീറ്റ്.
ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് വാമിഖ ട്വീറ്റ് ചെയ്തു. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിയത് ഏറെ ദുഃഖിപ്പിക്കുന്നുവെന്നും വാമിഖ ട്വീറ്റില്‍ കുറിച്ചു.
“ഒരിക്കല്‍ ഞാന്‍ ഇവരെ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ലജ്ജ തോന്നുന്നു. ഒരുപക്ഷെ ഉള്ളിലെത്തിയാല്‍ ചില മനുഷ്യര്‍ ഇങ്ങനെയായകുമായിരിക്കാം. വെറുപ്പ് മാത്രം ഉള്ളില്‍ നിറഞ്ഞ ഒരു സ്ത്രീയായി താങ്കള്‍ മാറിയതില്‍ എനിക്ക് ഏറെ വേദനയുണ്ട്”,ഇതാണ് വാമിഖയുടെ ട്വീറ്റ്.
”ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളൂ എന്നോര്‍ത്ത് സന്തോഷിക്കുന്നു, മുമ്പ് നിലപാടുള്ള മറ്റു സത്രീകള്‍ക്ക് നല്‍കിയ മറുപടി പോലെയെങ്ങാനും എനിക്ക് മറുപടി തന്നിരുന്നെങ്കില്‍ അത് എന്‍റെ ഹൃദയം തകര്‍ക്കുമായിരുന്നു. നിങ്ങളുടെ ഹൃദയത്തില്‍ സ്നേഹം നിറയാന്‍ ദൈവം അനുഗ്രഹിക്കട്ടെ”. വാമിഖ പിന്നീട് ട്വീറ്റ് ചെയ്തു.