Entertainment

“കോവളത്ത് വിദേശിയെന്ന് കരുതി നിരവധി പേര്‍ മയക്കുമരുന്നുമായി സമീപിക്കുമായിരുന്നു” ചര്‍ച്ചയായി കല്‍ക്കി കൊച്‌ലിന്റെ തുറന്നെഴുത്ത്

“ഫ്രാന്‍സുകാരനായ അച്ഛന്റെയും ഇന്ത്യക്കാരിയായ അമ്മയുടെയും മകളാണ് താന്‍. ബാല്യത്തില്‍ വെള്ളക്കാരിയെന്ന വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടില്ല. കൌമാരത്തിലേക്ക് കടന്നപ്പോള്‍ ആ വേര്‍തിരിവ് അനുഭവിച്ച് തുടങ്ങി. കൂട്ടുകാരുമൊത്ത് കോവളം ബീച്ചില്‍ പോയപ്പോള്‍ വിദേശിയെന്ന് കരുതി നിരവധി പേര്‍ മയക്കുമരുന്നുമായി എന്നെ സമീപിക്കുമായിരുന്നു. ഇന്ത്യന്‍ സംസ്കാരം പിന്തുടരുന്നവളല്ല എന്നാരോപിച്ച് ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയവുമുണ്ടായിരുന്നു. അതിനാല്‍ മറ്റുള്ളവരോട് ഇടപെടുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. നടിയാകാന്‍ ആഗ്രഹിച്ച് നിരവധി ഓ‍ഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. പലയിടത്തും അവസരം നിഷേധിക്കപ്പെട്ടു. ഒരുപാട് കഷ്ടപ്പെട്ടാണ് ദേവ് ഡിയില്‍ ഒരു വേഷം ലഭിച്ചത്. പിന്നീടും അസവരം ലഭിക്കാത്ത സന്ദര്‍ഭമുണ്ടായി. അനുരാഗ് കശ്യപുമായുള്ള വിവാഹ മോചനവും ഏറെ പ്രയാസമുണ്ടാക്കി. അതില്‍ നിന്നെല്ലാം പോരാടിയാണ് ഇവിടെ എത്തിനില്‍ക്കുന്നത്. പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും”

ഇതാണ് കല്‍ക്കി കൊച്ലിന്റെ വാക്കുകള്‍. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ എന്ന ഫേസ്ബുക്ക് പേജിലെ ഈ കുറിപ്പ് എന്തായാലും ബോളിവുഡിനകത്തും പുറത്തും ചര്‍ച്ചയായിക്കഴിഞ്ഞു. ഗള്ളി ബോയിയാണ് കല്‍ക്കിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം .