ങ്യാഹഹഹ…. ഈ ചിരി മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാനാവില്ല. ചാലക്കുടിയുടെ മണ്ണില്‍ നിന്നും ഓട്ടോ ഓടിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് മുന്ന് വര്‍ഷം. കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വേര്‍പാടായിരുന്നു കലാഭവന്‍ മണിയുടേത്. മലയാളികള്‍ ഇന്നും വേദനയോടെ മണിയെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം പ്രേക്ഷകരെ അത്രമേല്‍ രസിപ്പിച്ചിരുന്നു എന്നതാണ് കാരണം.
നിരവധി ആല്‍ബങ്ങളിലൂടെ നാടന്‍ പാട്ട് എന്ന കലാരൂപത്തെ മരിക്കാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്തിയ ഈ അതുല്യ പ്രതിഭയുടെ ഗാനങ്ങള്‍ എന്നും മലയാളത്തിന് ഒരു ആവേശമായിരുന്നു. ആരാരുമല്ലാത്ത കാലത്ത് ഞാനെന്നും ഓട്ടി നടന്നു വണ്ടി, ഓടണ്ട ഓടണ്ട തുടങ്ങി നിരവധി മണിപ്പാട്ടുകളാണ് ഇന്നും നമ്മുടെ നാവിനെ വിടാതെ പിന്‍തുടരുന്നത്.
മരണം സംഭവിച്ച് മുന്ന് വര്‍ഷമായെങ്കിലും അതിനെക്കുറിച്ച് നിലനില്‍ക്കുന്ന ദുരൂഹതകള്‍ തുടരുകയാണ്. പല അഭ്യൂഹങ്ങളാണ് കലാഭവന്‍ മണിയുടെ മരണത്തെ ചൊല്ലി പരക്കുന്നത്. മരണത്തെക്കുറിച്ചുള്ള കേസന്വേഷണം ഇന്നും പുരോഗമിക്കുകയാണ്.