മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സയെയല്ല, അതിന് പിറകിലുള്ള ശക്തികളെയാണ് എതിര്‍ക്കേണ്ടതെന്ന് നടന്‍ സൂര്യ. ഗോഡ്സയെ അല്ല, മഹാത്മാ ഗാന്ധിയെ വെടിവെച്ച തോക്കാണ് കഷ്ണങ്ങളാക്കി നുറുക്കേണ്ടത് എന്ന, വിഖ്യാതനായ തമിഴ് സാമൂഹ്യ നേതാവ് പെരിയാര്‍ രാമസ്വാമിയുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു സൂര്യയുടെ പരാമര്‍ശം.
ഒരു സംഭവം നടക്കുമ്പോള്‍ അതിന് പിന്നിലെ ആശയങ്ങളാണ് മനസിലാക്കേണ്ടതെന്നും സൂര്യ പറഞ്ഞു. മോഹന്‍ലാലുമൊന്നിച്ചുള്ള പുതിയ ചിത്രം കാപ്പാന്റെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു സൂര്യയുടെ പ്രതികരണം.