ഓംശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് നടനായി തിളങ്ങിയ ജൂഡ് ആന്റണി ജോസഫ് നിര്‍മ്മാണ മേഖലയിലേക്കും കടക്കുന്നു. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിന് നവാഗതനായ നിധീഷ് സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന കാര്യം ജുഡ് ആന്റണി ജോസഫ് വെളിപ്പെടുത്തിയത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/film98.jpg?resize=1200%2C642&ssl=1)