Entertainment

അപരനെ കണ്ട് അമ്പരന്ന് ജോജു ജോര്‍ജ്

പച്ച ഷര്‍ട്ട് ധരിച്ച് നടന്ന് വരുന്ന ആ താടിക്കാരനെ കണ്ട് ജോജു ശരിക്കും ഞെട്ടി. ഒരല്‍പ്പം ഉയരക്കുറവുണ്ടെങ്കിലും ഒറ്റ നോട്ടത്തില്‍ അയാളെ കണ്ടാല്‍ താനല്ലെന്ന് ആരും പറയില്ല. കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ സെറ്റിലെത്തിയ ജോജുവിനെ അണിയറ പ്രവര്‍ത്തകര്‍ ഞെട്ടിച്ചത് താരത്തിന്‍റെ അപരനെ കാണിച്ചാണ്. സംഘാടകര്‍ ഒരുക്കിയ സര്‍പ്രൈസ് ഒരു ചെറു പുഞ്ചിരിയോടെയാണ് ജോജു സ്വീകരിച്ചത്.

ക്യാംപിലെ മെമ്പറായ ഷംനാസ് എന്ന വ്യക്തിയാണ് ജോജുവിന് മുന്നില്‍ ജോസഫായി എത്തിയത്. ജോജു നായകനായി എത്തിയ ജോസഫിലെ കഥാപാത്രത്തിന്റെ നടപ്പും വസ്ത്രധാരണവുമെല്ലാം അതേപോലെ പകര്‍ത്താന്‍ ഷംനാസിന് സാധിച്ചു. തന്റെ അപരനെ ആലിംഗനം ചെയ്താണ് ജോജു സ്വീകരിച്ചത്. ഏതായാലും സാമൂഹ്യമാധ്യമങ്ങളില്‍ സംഗതി വൈറലാണിപ്പോള്‍.