Entertainment

പഞ്ചായത്ത് പ്രസിഡന്‍റിനെയൊക്കെ ഇത്ര ബഹുമാനിക്കുമോ? ആദ്യരാത്രിയുടെ ടീസര്‍ റെഡി…

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമായ ആദ്യരാത്രിയിലെ ടീസര്‍ പുറത്ത്. ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം നര്‍മ്മത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഒരു ഫാമിലി എന്‍റര്‍ടെയിനറാണ്.


തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍, വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് – ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാല്‍ സംഗീതവും ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.