Entertainment

ജയസൂര്യ ചിത്രം വെള്ളം: പുതിയ സ്റ്റില്‍ പുറത്തിറങ്ങി

‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിനുശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന ചലച്ചിത്രമാണ് ‘വെള്ളം’. ചിത്രത്തില്‍ നായികയായി സംയുകത മേനോന്‍ ആണ് എത്തുന്നത്. തീവണ്ടി, ലില്ല, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംയുക്ത നായികയായി എത്തുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു.

നമ്ബി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നമ്ബി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍.സിദ്ദിഖ് , ദിലീഷ് പോത്തന്‍ , സന്തോഷ് കീഴാറ്റൂര്‍ , അലന്‍സിയര്‍ ലേ ലോപ്പസ് , നിര്‍മ്മല്‍ പാലാഴി , സീനു സൈനുദീന്‍ , ബാബു അന്നൂര്‍ , വിജിലേഷ് , ഇടവേള ബാബു ,സ്നേഹാ പലേരി , പ്രിയങ്ക ശ്രീലക്ഷമി എന്നിവരടോപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മധു പി. നായര്‍ , ജോണ്‍ കുടിയാന്മല , ബിജു തോരനാടല്‍ , ജോസുക്കുട്ടി ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.