ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് താല്‍ക്കാലിക ടോയിലെറ്റുകള്‍ നല്‍കി നടന്‍ ജയസൂര്യ. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കോഴിക്കോട് വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ജയസൂര്യ ടോയിലറ്റുകള്‍ നല്‍കുന്നത്.
ആയിരക്കണക്കിന് ആളുകള്‍ വിവിധ ക്യാമ്പുകളിലായി തുടരുമ്പോള്‍ ശൌചാലയങ്ങളുടെ ദൌര്‍ബല്യം പ്രളയബാധിത പ്രദേശങ്ങളെ നന്നേ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ നേരിടുന്ന ക്യാമ്പുകളില്‍ ഇത് വലിയൊരു സഹായമാകും. അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലോക്കേഷനില്‍ ഉപയോഗിക്കുന്ന തരം താല്‍ക്കാലിക ടോയിലറ്റുകളാണ് ഇത്.