തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തില്‍ മറുപടിയുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. സിനിമയില്‍ വന്നപ്പോള്‍ താന്‍ ഇടതുപക്ഷക്കാരനായെന്നും അതിലിന്ന് നൂറുവട്ടം പശ്ചാത്തപിക്കുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ക്കാണ് എംപിയുടെ മറുപടി. തന്റെ രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാമെന്നും മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.
Related News
എല്ലാം തെറ്റിദ്ധാരണ, ഷെയ്ന് തിരിച്ച് വരണം; നിലപാട് തിരുത്തി ശരത്!
യുവ ചലച്ചിത്ര താരം ഷെയ്ന് നിഗമിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ നിലപാട് തിരുത്തി ‘വെയില്’ സംവിധായകന് ശരത്. ഷെയ്ന് മടങ്ങി വരണമെന്നും ചിത്രം പൂര്‍ത്തിയാക്കണമെന്നു൦ ആവശ്യപ്പെട്ട് ഫെഫ്കയെ സമീപിച്ചിരിക്കുകയാണ് ശരത്. ഷെയ്ന് സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാമെന്നും ഫെഫ്ക ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാണമെന്നും ഫെഫ്കയ്ക്ക് അയച്ച കത്തില്‍ ശരത് പറയുന്നു. ആദ്യ സംവിധാന സംരംഭമായ വെയില് മുടങ്ങിയത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും സംഭവിച്ചതെല്ലാം തെറ്റിദ്ധാരണ മൂലമാണെന്നും ശരത് പറയുന്നു. സിനിമയുടെ 75% ചിത്രീകരണം പൂര്‍ത്തിയായെന്നും താനും […]
നവാസുദ്ദീന്‍ സിദ്ധിഖിയുടെ താക്കറെയ്ക്ക് സമ്മിശ്ര പ്രതികരണം
ലോകമെമ്പാടുമുളള രണ്ടായിരത്തി അഞ്ചൂറോളം തിയ്യേറ്ററുകളില്‍ താക്കറെ റിലീസ് ചെയ്തു. കേരളത്തില്‍ 23 തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയാണ് ബാല്‍താക്കറെ ആയി എത്തുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നവാസുദ്ദീന്‍ സിദ്ധിഖിയുടെ പ്രകടനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. താക്കറെയായി മോശമില്ലാത്ത പ്രകടനം തന്നെ നടന് കാഴ്ചവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഹിന്ദിക്കു പുറമെ മറാത്തി ഭാഷയിലുമാണ് സിനിമയെടുത്തിരിക്കുന്നത്. അഭിജിത്ത് പാന്‍സെ ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. […]
ആലിയ ഭട്ട് നായികയായ ചിത്രം ‘ഗംഗുഭായ്’ മുന്നേറുന്നു, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്
ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ എത്തിയതാണ് ‘ഗംഗുഭായ് കത്തിയാവാഡി’. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. മോശമല്ലാത്ത പ്രകടനമാണ് ചിത്രം തിയറ്ററുകളില്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് (Gangubai box office). ആലിയ ഭട്ട് നായികയായ ചിത്രം അമ്പത് കോടി ക്ലബില്‍ എത്തിയിട്ടുണ്ട്. 50 ശതമാനം മാത്രമാണ് തിയറ്ററുകളില്‍ അനുവദിച്ചെങ്കിലും മഹാരാഷ്ട്രയില്‍ 10.01 കോടി രൂപ കഴിഞ്ഞ ദിവസം സ്വന്തമാക്കി. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം മൊത്തം നേടിയത് 57.32 […]