ടിയാന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്നു താക്കോല്‍ ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. പാരഗണ്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകന് ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരണ്‍ പ്രഭാകരന് ആണ്. ഇതിനു മുന്‍പ് ടിയാനിലാണ് മുരളി ഗോപിയും ഇന്ദ്രജിത്തും ഒരുമിച്ചെത്തിയത്. ഇനിയയാണ് ചിത്രത്തിലെ നായിക.ഷാജി കൈലാസിന്റെയും ആനിയുടെയും മകന് റുഷിന്‍ ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.
Related News
വിജയ് നല്ല നടനല്ലെന്ന് സിദ്ദിഖ്; പൊങ്കാലയുമായി ആരാധകര്‍
തമിഴ് നടന് വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും നല്ല നടനല്ലെന്ന് പറഞ്ഞ നടന് സിദ്ദിഖിന് ആരാധകരുടെ പൊങ്കാല. സിദ്ദിഖിന്റെ ഫേസ് ബുക്ക് പേജിലാണ് വിജയ് ആരാധകര്‍ രോഷപ്രകടനവുമായി എത്തിയത്. സിദ്ദിഖ് അഭിനയിക്കുന്ന ഒരു സിനിമയും ഇനി കാണില്ല എന്ന തരത്തിലാണ് ആരാധകര്‍ കമന്റ് ചെയ്തത്. താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വിജയ് ആരാധകര്‍ പൊങ്കാലയിട്ടത്. ‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന് വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല.’ എന്നായിരുന്നു അടുത്തിടെ സിദ്ദിഖ് […]
രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറന്നു; ആഘോഷമാക്കൻ ചിരഞ്ജീവിയും കുടുബവും
നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെൺകുഞ്ഞ് പിറന്നു. പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കൺമണി പിറന്നിരിക്കുന്നത്. രാം ചരൺ ചിത്രം ‘RRR’ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്കർ ലഭിക്കുമ്പോൾ ഉപാസന ആറ് മാസം ഗർഭിണിയായിരുന്നു. ഉപാസനയും ഓസ്കർ വേദിയിൽ പങ്കെടുത്തിരുന്നു ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹിൽസ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് അപ്പോളോ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. […]
തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി
പോർ തൊഴിലിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായ തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി. നടനും നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യനാണ് വധു. ( tamil actor ashok selvan got married ) കീർത്തിയുടെ ജന്മനാടായ തിരുനൽവേലിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. സേതു അമ്മാൾ ഫാമിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സെപ്റ്റംബർ 17ന് ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി സത്കാര വിരുന്ന് സംഘടിപ്പിക്കും.