പുരസ്കാരങ്ങളില്‍ ഒന്നും ഒരു കാര്യവുമില്ലെന്ന് നസീറുദ്ദീൻ ഷാ. തുടക്കത്തില്‍ പുരസ്കാരത്തിന് അര്‍ഹനാകുമ്പോൾ ഒരു സന്തോഷമെല്ലാം തോന്നിയിരുന്നുവെന്നും പിന്നീട് ആ ആവേശവും കൗതുകവുമെല്ലാം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്കാരം ശുചിമുറിയുടെ വാതിലിന്റെ പിടിയായി ഉപയോഗിക്കുന്നുവെന്നും ഷാ കൂട്ടിച്ചേര്‍ത്തു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസീറുദ്ദീൻ ഇത്തരത്തിലുള്ള വിവാദപരമായ പരാമര്‍ശങ്ങള്‍ എല്ലാം നടത്തിയത്.
ഒരു വേഷം അവതരിപ്പിക്കാൻ ജീവിതം തന്നെ സമര്‍പ്പിക്കുന്ന ഏതൊരു നടനും നല്ല നടനാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നറുക്കെടുപ്പ് നടത്തി ഒരാളെ തെരഞ്ഞെടുത്ത് ‘ഇയാളാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച നടൻ’ എന്ന് പറഞ്ഞാല്‍, അത് എങ്ങനെ ന്യായമാകുമെന്ന് അദ്ദേഹം ചോദിക്കുന്നു.
നസീറുദ്ദീൻ ഷായുടെ വാക്കുകള്‍ ഇങ്ങനെ
” എനിക്ക് ലഭിച്ച ആ അവാര്‍ഡുകളില്‍ ഒന്നും ഞാൻ അഭിമാനിക്കുന്നില്ല. അവസാനം കിട്ടിയ രണ്ട് പുരസ്കാരങ്ങല്‍ വാങ്ങാൻ പോലും ഞാൻ പോയിട്ടില്ല. ഈ ട്രോഫികളിലൊന്നും ഒരു മൂല്യവും ഞാൻ കാണുന്നില്ല. പുരസ്കാരങ്ങള്‍ ലഭിയ്ക്കുമ്പോൾ കരിയറിന്റെ തുടക്കകാലത്ത് സന്തോഷിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ ട്രോഫികള്‍ ചുറ്റും നിറയാൻ തുടങ്ങി. ഇതൊക്കെ ഒരുതരം ലോബിയിങ്ങിന്റെ ഫലമാണെന്ന് പതിയെ മനസിലാവാൻ തുടങ്ങി. ഒരു ഫാം ഹൗസ് പണിതിരുന്നു.
അതിന്റെ ശുചിമുറിയുടെ വാതിലിന്റെ പിടിയായി എനിക്ക് ഫിലിം ഫെയറിന് ലഭിച്ച രണ്ട് പുരസ്കാരങ്ങളാണ് ഉപയോഗിച്ചത്. അവിടെ വന്ന് ശുചിമുറിയില്‍ പോകുന്നയാള്‍ക്ക് രണ്ട് അവാര്‍ഡുകള്‍ വീതം ലഭിക്കും. കാരണം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ കൊണ്ടാണതിന്റെ വാതിലിന്റെ കൈപ്പിടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഒരാള്‍ക്ക് അയാളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം പുരസ്കാരങ്ങള്‍ ലഭിക്കുന്നത്. പദ്മശ്രീയും പദ്മഭൂഷണും ലഭിച്ചപ്പോള്‍ പോലും എന്റെ ജോലിയേക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെട്ടിരുന്നു, ഈ ജോലി നീ ചെയ്യുകയാണെങ്കില്‍ നീയൊരു വിഡ്ഢിയായിത്തീരുമെന്ന് പറഞ്ഞ അച്ഛനെയാണ് ഞാനോര്‍ത്തത്” നസിറുദ്ദീൻ ഷാ പറഞ്ഞു.