Entertainment

‘ഹോളിവുഡ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി’; സിസ്റ്റത്തില്‍ നിന്ന് പുറത്തുകടക്കണം; എം.നൈറ്റ് ശ്യാമളന്‍

ഹോളിവുഡ് സിനിമയെ കുറിച്ചുള്ള തന്റെ ഇപ്പോഴത്തെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് സംവിധായകനും നടനുമായ മനോജ് നൈറ്റ് ശ്യാമളന്‍. ഹോളിവുഡ് പൂര്‍ണമായും പ്രവര്‍ത്തന രഹിതമായെന്നാണ് എം നൈറ്റ് ശ്യാമളന്റെ വിമര്‍ശനം. തന്റെ ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രം ‘നോക്ക് അറ്റ് ദ ക്യാബിന്‍’ രണ്ടുദിവസം മുന്‍പാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് പ്രതികരണങ്ങള്‍ ലഭിച്ചുതുടങ്ങുന്നതിനിടയിലാണ് സംവിധായകന്റെ ഹോളിവുഡിന് നേരെയുള്ള ആക്രമണം.Hollywood has become completely dysfunctional says M.night Shyamalan

1999ല്‍ പുറത്തിറങ്ങിയ ഇതിഹാസ ചിത്രം’ദി സിക്സ്ത് സെന്‍സ്’, ‘അണ്‍ബ്രേക്കബിള്‍’, ‘സൈന്‍സ്’, ‘സ്പ്ലിറ്റ്’ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ഹിറ്റാക്കിയ സംവിധായകനാണ് ശ്യാമളന്‍. ഇന്ന് ഏതാണ്ട് നിശ്ചലമായി തുടങ്ങിയ ഹോളിവുഡിന്റെ പ്രേക്ഷകര്‍ പോലും മൂകരായി മാറിയിരിക്കുകയാണെന്ന് ശ്യാമളന്‍ വിമര്‍ശിച്ചു. ഹോളിവുഡിന്റെ ഈ സ്റ്റുഡിയോ സിസ്റ്റത്തില്‍ നിന്ന് പുറത്തുകടന്നാണ് ഇന്ന് താന്‍ പ്രവര്‍ത്തിക്കുന്നത്. ഹോളിവുഡിന്റെ ഇന്നത്തെ അവസ്ഥയെ രോഗബാധയെന്നാണ് ശ്യാമളന്‍ വിശേഷിപ്പിക്കുന്നത്.

‘ഹോളിവുഡില്‍ ഇന്നിറങ്ങുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ വ്യഭിചാരമാണ് ഇവിടെ നടക്കുന്നതെന്ന് തോന്നാറുണ്ട്. ഹോളിവുഡിന്റെ പ്രേക്ഷകര്‍ മൂകരാണ്. ഈ മേഖല തന്നെ പ്രവര്‍ത്തന രഹിതമായി പോയിരിക്കുന്നു. പൂര്‍ണമായും അപര്യാപ്തതയുടെ അടയാളങ്ങളായി സിനിമകള്‍ മാറിയിരിക്കുന്നു’.

‘അമേരിക്കന്‍ ബ്യൂട്ടി’, ‘മഗ്‌നോളിയ’, ‘ബീയിംഗ് ജോണ്‍ മാല്‍ക്കോവിച്ച്’, ‘ദി ഇന്‍സൈഡര്‍’ തുടങ്ങിയ 99കളിലെ തന്റെ ചിത്രങ്ങളെ കുറിച്ചും ശ്യാമളന്‍ പറഞ്ഞു. അന്നത്തെ കാലത്ത് ഈ വ്യവസായം തന്നെ വ്യത്യസ്തമായിരുന്നു. വിശാലമായ പ്രേക്ഷകര്‍ക്കായി കഥ പറയാന്‍ എങ്ങനെ നല്ല കഥാകൃത്തുക്കളെ കിട്ടുമെന്നായിരുന്നു അന്നത്തെ ചിന്ത. ഇപ്പോള്‍ അങ്ങനെയല്ല.

വലിയ ബജറ്റുകള്‍ ചിത്രങ്ങള്‍ ഉപേക്ഷിച്ചായാലും ഒറ്റയ്ക്ക് മുന്നോട്ട് പോകണം. നിലവിലെ സിസ്റ്റത്തില്‍ നിന്ന് പുറത്തുകടന്ന് സിനിമയ്ക്കുള്ള മുതല്‍മുടക്ക് സ്വയം കണ്ടെത്തണം. അതാണ് ഇനിയുള്ള ഏക മാര്‍ഗം. റിസ്‌ക് ഏറ്റെടുത്ത് ചെറിയ സിനിമകള്‍ ചെയ്യുക. നമ്മള്‍ പരസ്പരം വിശ്വസിക്കുന്നുണ്ടോ എന്നാണ് സത്യാനന്തര കാലഘട്ടത്തില്‍ ചോദിക്കാനുള്ളത്..എം നൈറ്റ് ശ്യാമളന്‍ പറഞ്ഞു.