ഹോളിവുഡ് മാത്രമല്ല ലോകത്താകമാനം ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’. ഹ്വാക്കിന്‍ ഫിനിക്‌സ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം, ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് ‘ജോക്കറി’ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്.
റിലീസിനായി പ്രേക്ഷകര്‍ ഇത്രയധികം കാത്തിരിക്കുന്ന ഒരു സിനിമ ഈ അടുത്ത് കാലത്ത് ഉണ്ടായിട്ടില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ജോക്കറിന് അത്രയധികം ആരാധകരാണ് ലോകമെമ്പാടുമുള്ളത്. ജോക്കര്‍ എന്ന വേഷത്തിന് വേണ്ടി തനിക്ക് ഏറെ സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് ഹ്വാക്കിന്‍ ഫിനിക്‌സ് പറഞ്ഞത്. അഭിനയിക്കുമ്പോള്‍ ഒരു കഥാപാത്രം മാനസികമായി സ്വാധീനിച്ചാല്‍ അത് നമ്മളെ ഭ്രാന്തമാക്കും. “ജോക്കര്‍ എന്നെയും ഭ്രാന്തനാക്കി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി 23 കിലോ ഭാരമാണ് ഞാന്‍ കുറച്ചത്” ഹ്വാക്കിന്‍ ഫിനിക്‌സ് പറഞ്ഞു
അകാലത്തില്‍ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരമാക്കിയത് ജോക്കര്‍ എന്ന കഥാപാത്രമാണ്. ഡാര്‍ക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളിയുടെ വേഷം അദ്ദഹത്തെ പകരം വെക്കാനില്ലാത്ത അതുല്ല്യ പ്രതിഭയാക്കി. എന്നാല്‍ ലോകം വിറപ്പിച്ച തന്റെ കഥാപാത്രത്തെ അരങ്ങില്‍ എത്തുന്നത് കാണാന്‍ നില്‍ക്കാതെ അദ്ദേഹം ലോകത്ത് നിന്ന് തന്നെ വിട പറഞ്ഞു. ഓസ്കാര്‍ അവാര്‍ഡ് നേടിയ ഈ കഥാപാത്രം ഇന്ന് അനശ്വരനാണ്. അതിനോട് കിടപിടിക്കുന്നതാകുമോ പുതിയ ജോക്കര്‍ എന്ന ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഹ്വാക്കിന്‍ ഫീനിക്‌സ് ജോക്കറിന്‍റെ വേഷപ്പകര്‍ച്ച യിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങഇയപ്പോള്‍ വരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
ടോഡ് ഫിലിപ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഏകദേശരൂപം എന്തായിരിക്കുമെന്ന് വ്യക്തമായ സൂചന തരുന്ന തരത്തിലാണ് മുന്‍പ് ടീസര്‍ പുറത്തിറങ്ങിയിരുന്നത്. റോബര്‍ട്ട് ഡി നീറോ, ഫ്രാന്‍സസ് കൊണ്‍റോയ്, ബ്രെറ്റ് കളന്‍, മാര്‍ക് മറോണ്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബര്‍ നാലിനാണ് പ്രേക്ഷകരിലേക്ക് എത്തുക.