സിനിമാപ്രദർശനം സംബന്ധിച്ച് തിയറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. 50% സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. തിയറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാണ്. സീറ്റുകളിൽ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണമെന്നും ഇതിലുണ്ട്.
- മറ്റ് നിർദേശങ്ങൾ സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം.
- ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം.
- തെർമൽ സ്ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവർക്കും നടത്തണം.
- കൂടുതൽ കൗണ്ടറുകൾ തുറക്കണം
- ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യസ്തപ്പെടുത്തണം
- ഇടവേളകളിൽ കാണികളുടെ സഞ്ചാരം ഒഴിവാക്കാൻ നിർദേശിക്കണം
രാജ്യം അൺലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സിനിമാശാലകൾക്ക് കേന്ദ്രസർക്കാർ പ്രവർത്തനാനുമതി നൽകുന്നത്.