താരങ്ങളില്‍ നിന്നും മാറി സിനിമയില്‍ നായകനായി ‘നാനോ കാർ’ വരുന്നു. ഗൗതമിന്റെ രഥം എന്ന ചിത്രത്തിലാണ് നായകനായി നാനോ കാര്‍ വരുന്നത്. കിച്ചാപ്പൂസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.
നീരജ് മാധവൻ നായകൻ ആവുന്ന ചിത്രത്തിൽ പുണ്യ എലിസബത്ത് നായികാ വേഷം കൈകാര്യം ചെയ്യും. രഞ്ജി പണിക്കർ, ബേസിൽ ജോസഫ് എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങൾക്കു ശേഷം വിഷ്ണു ശർമയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുക.