Entertainment

നായകനായി ‘നാനോ കാര്‍’; ഗൗതമന്റെ രഥത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നായകനായി നാനോ കാര്‍, അതിനെ തെളിച്ച് കൊണ്ടു പോകുന്ന ഗൗതമനായി നീരജ് മാധവ്. ഏറെ വ്യത്യസ്തതകളുമായാണ് ഗൗതമന്റെ രഥം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ  പുതുമുഖങ്ങളും  ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോന്‍

കിച്ചാപ്പൂസ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഐ.സി.എല്‍ ഫിൻകോർപ്പിന്റെ സഹകരണത്തോടെ കെ.ജി അനിൽ കുമാർ നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ആനന്ദ് മേനോനാണ്. ക്രിയേറ്റീവ് ഡയറക്ടര്‍- ബേസില്‍ ജോസഫ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.