കിച്ചാപ്പൂസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ഗൗതമിന്റെ രഥം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. നീരജ് മാധവൻ നായകൻ ആവുന്ന ചിത്രത്തിൽ പുണ്യ എലിസബത്താണ് നായിക. രഞ്ജി പണിക്കർ, ബേസിൽ ജോസഫ് എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങൾക്കു ശേഷം വിഷ്ണു ശർമയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/01/neeraj-Madhav.jpg?resize=1200%2C600&ssl=1)