Entertainment

നാഗാര്‍ജുനയുടെ ഫാംഹൌസില്‍ അജ്ഞാത മൃതദേഹം

തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൌസിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലത്തില്‍ കൃഷി ചെയ്യാന്‍ തയ്യറെടുക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഫാം ഹൌസില്‍ അടച്ച മുറിയിലായാണ് ആറു മാസത്തോളം പഴക്കം ചെന്നതെന്ന സംശയിക്കുന്ന നിലയില്‍ മൃതദേഹം കാണപ്പെട്ടത്. പാപ്പിറെഡ്ഡിഗുഡിയില്‍ 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഫാം ഹൌസ് സ്ഥിതി ചെയ്യുന്നത്

പുരുഷന്‍റേതാണ് മൃതദേഹം എന്ന പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.