ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നു. രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു നിര്‍മ്മാതാവാകുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. പക്രുവും ഹരീഷ് കണാരനും ശ്വേതാ മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റര്‍ടെയിനറായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗിന്നസ് പക്രു എന്ന അജയ്കുമാറും സംവിധായകന് രഞ്ജിത് സ്കറിയയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചായാഗ്രഹണം പ്രദീപ് നായരു സംഗീതം രതീഷ് വേഗയും നിര്‍വഹിക്കുന്നു.
Related News
മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍
നരച്ച കൊമ്പൻ മീശയും നീളൻ താടിയും കൂളിങ് ഗ്ലാസും വെച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ മമ്മൂട്ടി. സംവിധായകന് അജയ് വാസുദേവാണ് മമ്മൂട്ടിയുടെ അത്ര പെട്ടെന്ന് തിരിച്ചറിയാനാവാത്ത പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ഔദ്യോഗികമല്ല എന്ന അടിക്കുറിപ്പോടെയാണ് അജയ് വാസുദേവ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ബോസ് ആയി മെഗാസ്റ്റാര്‍ എന്ന് പോസ്റ്ററില്‍ കാണാം. ആശംസകള്‍ക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ എന്നും സംവിധാനം ചിത്രത്തിനൊപ്പം വ്യക്തമാക്കി. അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഗുഡ് […]
അഹല്യ ഗ്രൂപ്പിന്റെ പരാതിയില്‍ നടന് പൃഥ്വിരാജ് മാപ്പ് പറഞ്ഞു
സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന അഹല്യ ഗ്രൂപ്പിന്റെ പരാതിയില്‍ നടന് പൃഥ്വിരാജ് മാപ്പ് പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രം സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തും വിധം പരാമര്‍ശം നടത്തിയതെന്നാണ് പരാതി. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കോടതിയില്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് പൃഥ്വിരാജ് ഖേദ പ്രകടനം നടത്തിയത്. സിനമയിലെ ഒരു ഭാഗത്ത് പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമര്‍ശിച്ചു കൊണ്ടു പറയുന്ന സംഭാഷണമാണ് പരാതിക്ക് ആധാരം. വിഷയത്തില്‍ പൃഥ്വിരാജ് […]
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐ വീട്ടിലിരുന്നും കാണാം; വെർച്വൽ രജിസ്ട്രേഷൻ തുടരുന്നു
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐയുടെ പുതിയ എഡിഷൻ വീട്ടിലിരുന്നും ഇത്തവണ കാണാം. ഫെസ്റ്റിവൽ വേദിയായ ഗോവയിൽ എത്തണമെന്ന് നിർബന്ധമില്ല. ഡിജിറ്റൽ ഉപകരണങ്ങളിലൂടെ സഹായത്തോടെ വെർച്വൽ മാതൃകകയിൽ വീട്ടിലിരുന്ന് ഐഎഫ്എഫ്ഐ കാണാം. 52-ാമത് ഐഎഫ്എഫ്ഐ ഈ മാസം 20 മുതൽ 28 വരെയാണ് നടക്കുക, രജിസ്ട്രേഷൻ തുടരുകയാണ്. രജിസ്ട്രേഷന് സാധാരണ ഡെലിഗേറ്റുകൾക്ക് 200 രൂപയാണ് (18 % ജിഎസ്ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കൊപ്പം ഉദ്ഘാടന, സമാപന ചടങ്ങുകളും മാസ്റ്റർ ക്ലാസ്, ഇൻ കോൺവർസേഷൻ […]