Entertainment

ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം വിവാഹത്തിന് മുൻപ് ജഗതിയെ കണ്ട് അനുഗ്രഹം വാങ്ങുമെന്ന് ശ്രീലക്ഷ്മി നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

രഞ്ജിനി ഹരിദാസ്,അര്‍ച്ചന സുശീലന്‍,സാബുമോന്‍,ദിയ സന, ഹൈബി ഈഡന്‍ എംപി,എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി,
ടി.ജെ വിനോദ്,ഇബ്രാഹിം കുഞ്ഞ് എന്നിവരും ചടങ്ങില് പങ്കെടുത്തു.