ഒകെ കണ്‍മണിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴിലേക്ക്. കണ്ണും കണ്ണു കൊള്ളയടിത്താല്‍, വാന്‍ എന്നീ ചിത്രങ്ങള്‍ ദുല്‍ഖറിന്റെതായി തമിഴില്‍ ഒരുങ്ങുമ്പോഴാണ് പുതിയ ചിത്രത്തിന് വേണ്ടി ഡിക്യൂ കരാറൊപ്പിട്ടിരിക്കുന്നത്.
പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാജല്‍ അഗര്‍വാളാണ് നായിക. ഒകെ കണ്‍മണി പോലെ തന്നെ റൊമാന്റിക് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പതിവ് പോലെ തന്നെ ഈ വര്‍ഷവും ദുല്‍ഖറിന് കൈ നിറയെ ചിത്രങ്ങളാണ്. വരനെ ആവശ്യമുണ്ട്, കുറുപ്പ് എന്നിവയാണ് പുതിയ സിനിമകള്‍.
ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ഡിക്യൂ ചിത്രത്തിനുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ബൃന്ദ ഹിന്ദി, തമിഴ്, മലയാളം സിനിമകള്‍ക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. 1994ല്‍ പുറത്തിറങ്ങിയ നമ്മവറില്‍ നാഗേഷിന്റെ മകളായി വേഷമിട്ടുകൊണ്ടാണ് ബൃന്ദ സിനിമയിലെത്തുന്നത്.