Entertainment

സംവിധായകൻ ബാബു നാരായണന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ ബാബു നാരായണന്‍(59) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.സംവിധായകൻ അനിലുമായി ചേർന്ന് 25 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.പട്ടാഭിഷേകം, മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ്.

90കളിലെ ജനപ്രിയ സംവിധായകരില്‍ ഒരാളാണ് ബാബു നാരായണന്‍. അനിലുമായി ചേര്‍ന്ന് ചെയ്ത ചിത്രങ്ങളേറെയും ഹിറ്റുകളായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ അനഘയാണ് ആദ്യ ചിത്രം. ടു നൂറ വിത്ത് ലവാണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത്. ജ്യോതിയാണ് ഭാര്യ. മക്കള്‍-ദര്‍ശന്‍, ശ്രാവണ.