മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്‍ കോടികളുടെ തിളക്കത്തില്‍. വന്‍വിജയം നേടി ചിത്രം 100 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്. തിയേറ്റര്‍ കളക്ഷന് പുറമെ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.
പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരന്‍ ഒരുക്കിയ ചിത്രമാണ് അസുരന്‍. ധനുഷാണ് ചിത്രത്തിലെ നായകന്‍. ധനുഷ് അവതരിപ്പിക്കുന്ന ശിവസാമി എന്ന കഥാപാത്രത്തിന്റെ ഭാര്യ പച്ചൈയമ്മാളായിട്ടാണ് മഞ്ജുവെത്തിയത്. പച്ചൈയമ്മാളായി മഞ്ജു തകര്‍പ്പന്‍ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വേൽരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിയ്ക്കുന്നത് വിവേക് ഹർഷനാണ്. ജി.വി പ്രകാശ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ധനുഷും വെട്രിമാരനും ഒന്നിച്ച പൊല്ലാതവൻ, ആടുകളം, വടചെന്നൈ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.