മുപ്പത് സെക്കന്റില്‍ ഒരുക്കിയ ഞെട്ടിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രസക്തമായ വലിയ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്ന ദേവിക എന്ന ഷോര്‍ട്ട് സിനിമയുടെ നിര്‍മ്മാണവും മികവുറ്റതാണ്. 36 സെക്കന്റുകളിലാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ കഥ പറഞ്ഞു പോകുന്നത്. ഹിമല്‍ മോഹന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍മ്മിച്ച ഷോര്‍ട്ട് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് അമൂദസനാണ്. ജിതിന്‍ ഐസക്ക് തോമസിന്റെതാണ് കഥ. രോഹിത് വി.എസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. മിലന്‍ വി.എസിന്റെതാണ് ശബ്ദം.
