പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ'(Empuraan). പൃഥ്വിരാജിന്റെ(Prithviraj) സംവിധാനത്തിൽ മോഹൻലാൽ(mohanlal) നായകനായി എത്തിയ ലൂസിഫറിന്റെ(Lucifer) രണ്ടാം ഭാഗമാണ് ഈ ചിത്രം. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിച്ചതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം ഈ വർഷം ഉണ്ടാകുമെന്നാണ് നേരത്തെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞത്. ആദ്യഭാഗത്തില്‍ തന്നെ രണ്ടാം ഭാഗത്തിലേക്കുള്ള സൂചനകള്‍ നല്‍കിയിരുന്നു. അതിലൊന്നാണ് എമ്പുരാന്‍ എന്ന പാട്ട്. ഇപ്പോഴിതാ ഈ പാട്ടിന് പിന്നിലെ കഥ പറയുകയാണ് സംഗീത സംവിധായകൻ ദീപക് ദേവ്.
‘രണ്ടാം ഭാഗം കൂടി പ്ലാന്‍ ചെയ്തല്ല ലൂസിഫര്‍ ചെയ്തത്. ചിത്രത്തിന്റെ അവസാനമുള്ള പാട്ടിന്റെ വിഷ്വല്‍സ് എന്താണെന്ന് പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ന്യൂസ് പേപ്പര്‍ കട്ടിംഗ്‌സ് കാണിക്കുകയാണെന്നാണ് പറഞ്ഞത്. ഇത്രയും നാള്‍ നമ്മള്‍ നിചാരിച്ചു വെച്ചിരുന്ന ഒരു വ്യക്തി, ആ വിചാരിച്ച് വെച്ചതിനെക്കാള്‍ വളരെ വലിയ ആളാണെന്ന് തിരിച്ചറിയുന്ന, അദ്ദേഹത്തെ ആഘോഷിക്കുന്ന ഒരു പാട്ടാണ്. അത് മനസില്‍ വെച്ച് ഒരു പാട്ട് ഉണ്ടാക്കാം. ഇപ്പോള്‍ അതില്‍ ടെന്‍ഷനടിക്കണ്ട. പടം കഴിയട്ടെ,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പടം ഇറങ്ങാന്‍ മൂന്നാഴ്ച ഉള്ളപ്പോഴാണ് അവസാനത്തെ പാട്ടിനെ പറ്റി ചിന്തിക്കുന്നത്,’ ദീപക് ദേവ് പറഞ്ഞു. മൂവിമാന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.