Entertainment

കോഴിക്കോട് പാട്ടിന്റെ വിരുന്നൊരുക്കിയ ഡിബി നൈറ്റ് അനന്തപുരിയിലുമെത്തും; സംഗീത മാമാങ്കം അരങ്ങേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം

കോഴിക്കോടിന്റെ മണ്ണില്‍ ആവേശം തീര്‍ത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫഌവഴ്‌സ്’ ഇനി തിരുവനന്തപുരത്ത് ആവേശം പകരും. ‘ഡിബി നൈറ്റ് ബൈ ഫഌവഴ്‌സ് ചാപ്റ്റര്‍ 2’ ഏപ്രില്‍ 29,30 തീയതികളില്‍ വൈകുന്നേരം 4.30 മുതല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് കോഴിക്കോട് ആവേശം നിറച്ച ഡിബി നൈറ്റ് തിരുവനന്തപുരത്തേക്ക് എത്താന്‍ ബാക്കിയുള്ളത്. 

ഡിബി നൈറ്റ് ചാപ്റ്റര്‍ 2 ല്‍ അണിനിരക്കുന്ന മലയാളികളുടെ പ്രിയ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, ജോബ് കുരിയന്‍ ലൈവ്, ഗൗരി ലക്ഷ്മി, ബ്രോധ വി, തിരുമാലി തഡ്വയ്‌സര്‍, ഇവൂജിന്‍ ലൈവ്, അവിയല്‍, വെന്‍ ചായ് മെറ്റ് ടോസ്റ്റ്, പൈനാപ്പിള്‍ എക്‌സ്പ്രസ്, തകര, ദ ബിയേര്‍ഡ് ആന്റ് ദ ഡെറിലിക്ട്‌സ് എന്നിവരാണ്.

ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഈ സംഗീത മാമാങ്കം അരങ്ങേറാന്‍ ബാക്കിയുള്ളത്. ഇന്ന് തന്നെ ബുക്ക് മൈ ഷോ ആപ്പ് വഴി നിങ്ങളുടെ ടിക്കറ്റുയകള്‍ സ്വന്തമാക്കാം. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.