Entertainment

സിരകളില്‍ സംഗീതം നിറയ്ക്കാൻ ഡിബി നൈറ്റ് വീണ്ടും; ഇക്കുറി കൊച്ചിയിൽ

ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് സംഗീത നിശ വീണ്ടുമെത്തുന്നു. ഇക്കുറി കൊച്ചി നഗരിയെ സംഗീതരാവിൽ ആറാടിക്കാനാണ് ഡിബി നൈറ്റ് ചാപ്റ്റർ 3 ഒരുങ്ങുന്നത്. നവംബർ 4 വൈകുന്നേരം 3.30 മുതൽ ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ചാണ് പരിപാടി നടക്കുക. ( dB night by flowers chapter 3 )

ഡിബി നൈറ്റ് ചാപ്റ്റർ 3 ൽ അണിനിരക്കുന്നത് സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), ബ്രോധ വി, (Brodha v) ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles) എന്നിവരാണ്.

കൊച്ചി നഗരിയെ സംഗീത സാന്ദ്രമാക്കാൻ ഇഷ്ട സംഗീതജ്ഞരൊക്കെ എത്തുന്നത് ആസ്വാദകർക്ക് മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കും. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ സംഗീതപ്രേമികർക്ക് അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്. 699 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും. കൂടാതെ early bird ടിക്കറ്റ് ആക്സസും ലഭ്യമാണ്.

ടിക്കറ്റുകൾക്കായി സന്ദർശിക്കുക : https://in.bookmyshow.com/kochi/events/db-night-by-flowers-cochin/ET00371623