കമല്ഹാസന് അവതാരകനായ തമിഴിലെ ബിഗ് ബോസിനെതിരെ വീണ്ടും കടുത്ത വിമര്‍ശനം. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായ ശരവണന് കോളജില്‍ പഠിക്കുന്ന കാലത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന പ്രസ്താവനയെ കയ്യടികളോടെ കാണികള്‍ സ്വീകരിച്ചതിനെതിരെയാണ് വിമര്‍ശനം. ശരവണന്റെ വെളിപ്പെടുത്തല്‍ കമല്ഹാസന് നിസ്സാരവല്‍ക്കരിച്ചതും വിവാദമായി.
ശരവണനും കമല്‍ഹാസനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഗായിക ചിന്മയി ശ്രീപദ ട്വീറ്റിലൂടെ രൂക്ഷ വിമര്‍ശനം ഉയന്നയിച്ചു- “താന്‍ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാള്‍ അഭിമാനത്തോടെ പറഞ്ഞത് ഒരു തമിഴ് ചാനല്‍ സംപ്രേഷണം ചെയ്തിരിക്കുന്നു. പ്രേക്ഷകര്‍ കയ്യടിക്കുന്നു. കയ്യടിക്കുന്ന പ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും പീഡകനും ഇതൊരു തമാശയാണ്, കഷ്ടം”- ചിന്മയി ട്വീറ്റ് ചെയ്തു.