ശത്രുക്കളെ ‘തോല്‍പ്പിച്ച്’ സ്വയം ചിതയില്‍ എരിഞ്ഞടങ്ങിയ രജപുത്ര രാജ്ഞി പദ്മാവതിയെ അനശ്വരമാക്കിയ ദീപിക, ആസിഡ് ആക്രമണത്തിന് ഇരയായ മാലതി ആയി വെള്ളിത്തിരയിലേക്ക് എത്തുന്ന ഛപാകിന്റെ ട്രെയിലര്‍ പുറത്ത്. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ് മാലതി എന്ന കഥാപാത്രം. റാസി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മേഘ്നാ ഗുൽസാറാണ് ഛപാക് സംവിധാനം ചെയ്യുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ ജീവിത കഥയാണ് ഛപാക് പറയുന്നത്. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ ജീവിതവും പ്രതിസന്ധികളും ഉയര്‍ത്തെഴുന്നേലുപ്പമൊക്കെയാണ് ചിത്രം. ജനുവരി പത്തിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/12/chhapaak-trailer-deepika-padukone-headlines-this-inspirational-story.jpg?resize=1200%2C600&ssl=1)