ഇന്നലെ പുലർച്ചെ മുതൽ കാണാതായ യുവ സംവിധായകൻ നിഷാദ് ഹസ്സനെ കണ്ടെത്തി. തൃശൂർ കൊടകരയിൽ നിന്നാണ് നിഷാദിനെ പൊലീസ് കണ്ടെത്തിയത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. നിഷാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടു പോയി എന്ന ഭാര്യയുടെ പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.
മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകൻ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ പാലക്കാട് ആരംഭിക്കും. കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജനാ ടാക്കീസും വി.എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. […]
ടൊവിനൊ തോമസ് (Tovino Thomas) നായകനായി എത്തിയ ചിത്രം മിന്നല് മുരളി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്ഷിച്ചിരുന്നു. മലയാളത്തിന്റ ആദ്യത്തെ സൂപ്പര്ഹീറോ ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു മിന്നല് മുരളി എത്തിയത്. ബേസില് ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ടൊവിനൊ നായകനായ ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ (Minnal Murali song) പുറത്തുവിട്ടിരിക്കുകയാണ്. ‘എടുക്കാ കാശായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സൂപ്പര് പവര് ഉണ്ടോ എന്ന് ടൊവിനൊയുടെ കഥാപാത്രം പരീക്ഷിച്ച് നോക്കുന്ന രംഗങ്ങളാണ് ഗാനത്ത് ഉപയോഗിച്ചിരിക്കുന്നത്. ഷാൻ […]