അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം എത്തിയ ട്രാന്‍സ് ബോക്‌സ് ഓഫിസില്‍ പതറുന്നു. ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏറെ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ശരാശരി അഭിപ്രായം മാത്രമാണ് ഭൂരിഭാഗം പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒരു വിഭാഗം പ്രേക്ഷകരെ ചിത്രം മികച്ച നിലയില്‍ ആകര്‍ഷിക്കുകയും ചെയ്തു. ആദ്യ ദിനത്തില്‍ വലിയ പ്രീ റിലീസ് ബുക്കിംഗിന്റെ സഹായത്തോടെ 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയ ചിത്രം പിന്നീടുള്ള ദിവസങ്ങളിലെല്ലാം കളക്ഷനില്‍ ഇടിവ് പ്രകടമാക്കുകയായിരുന്നു. ആദ്യ ഞായറാഴ്ചയിലും കളക്ഷന്‍ മുന്‍ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞതോടെ തിയറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ ലഭ്യമാകില്ലെന്ന് വ്യക്തമായി.
അന്‍വര്‍ റഷീദ് തന്നെ നിര്‍മാതാവായിട്ടുള്ള ചിത്രം 30 കോടിക്ക് അടുത്ത് ബജറ്റിലാണ് ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മതം ഒരു ബിസിനസ് എന്ന നിലയ്ക്ക് ഉപയോഗിക്കപ്പെടുന്നതും അതിനുള്ളില്‍ അകപ്പെടുന്ന പ്രഭാഷകന്റെ ആന്തരിക സംഘര്‍ഷങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഗൗതം വാസുദേവ മേനോന്‍, നസ്രിയ നസീം, ചെമ്ബന്‍ വിനോദ്, വിനായകന്‍, ദീലീഷ് പോത്തന്‍ തുടങ്ങിയവരും ട്രാന്‍സില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.