Entertainment

ഭാര്യയുടെ മരണം; ബാഹുബലി താരം നടന്‍ മധുപ്രകാശ് അറസ്റ്റില്‍

മകളുടെ മരണത്തിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന ഭാര്യാപിതാവിന്റെ പരാതിയില്‍ തെലുങ്കു സിനിമാ-സീരിയല്‍ നടന്‍ മധു പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ച്‌ മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് ഭാരതിയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്.

അഭിനയിക്കുന്നതിലെ അതൃപ്തിയാണ് ഭാരതിയുടെ ആത്ഹത്യയ്ക്ക് കാരണമായതെന്നായിരുന്നു നടന്റെ മൊഴി . സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു’. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മധു നേരത്തെ പറഞ്ഞിരുന്നത്.

സിനിമ- സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് മധു പ്രകാശ്. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലും ചെറിയ വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭാരതിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ ഇരുവരും എപ്പോഴും തര്‍ക്കത്തിലേര്‍പ്പെടുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.