Entertainment

ബേസില്‍ ജോസഫ് അച്ഛനായി; മകളുടെ പേര് ‘ഹോപ് എലിസബത്ത് ബേസില്‍’

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ് എലിസബത്ത് ബേസില്‍’ എന്നാണ് മകളുടെ പേര്.

ഞങ്ങളുടെ കുഞ്ഞ് മാലാഖയുടെ വരവ് സന്തോഷത്തോടെ അറിയിക്കുകയാണ്. ‘ഹോപ് എലിസബത്ത് ബേസില്‍’!!. ഇതിനോടകം അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു. അവള്‍ വളരുന്നത് കാണാനും അവളില്‍ നിന്ന് പഠിക്കാനും ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല’. ബേസില്‍ ജോസഫ് കുറിച്ചു.

ഭാര്യ എലിസബത്തിനും കുഞ്ഞിനുമൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, വരുണ്‍ ആദിത്യ, ഐശ്വര്യ ലക്ഷ്മി, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബേസിലിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്. 2017ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.