ദൃശ്യത്തിനു ശേഷം, മോഹന്ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാം’ . ഒരു ത്രില്ലര് ചിത്രമായിരിക്കും ഇതും. തെന്നിന്ത്യന് നടി തൃഷയാണ് നായികയായി എത്തുന്നത് . ചിത്രത്തില് ഡോക്ടറായിട്ടാണ് തൃഷ വേഷമിടുന്നത് . ഇന്ത്യ മാത്രമല്ല വിദേശ രാജ്യങ്ങളടക്കം ചിത്രത്തിന്റെ ലൊക്കേഷനാകും.
Related News
ഒറ്റ ദിവസത്തില് ത്രെഡ്സില് നിറഞ്ഞത് 9.5 കോടി പോസ്റ്റുകള്; ആപ്പിള് ആപ്പ് സ്റ്റോറില് ഒന്നാമത്
ത്രെഡ്സ് ആപ്പ് എത്തി ഒരു ദിവസം പിന്നിട്ടപ്പോള് 9.5 കോടി പോസ്റ്റുകളാണ് എത്തിയത്. കൂടാതെ ആപ്പിള് ആപ്പ് സ്റ്റോറില് ഏറ്റവും മികച്ച ആപ്പായി ത്രെഡ്സ് മാറി. ഇന്സ്റ്റാഗ്രാം ഉപയോക്താക്കള്തന്നെയാണ് ത്രെഡ്സിലും എത്തുന്നത്. നിലവില് നൂറിലധികം രാജ്യങ്ങളില് ത്രെഡ്സ് അവതരിപ്പിച്ചുകഴിഞ്ഞു. മൂന്നൂ കോടിയിലധികം ആളുകള് ത്രെഡ്സ് ഉപയോഗിക്കാന് തുടങ്ങിക്കഴിഞ്ഞു. ഇന്സ്റ്റാഗ്രാം അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ത്രെഡ്സ് ട്വിറ്ററിന് സമാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ത്രെഡുകള് ട്വിറ്ററില് നിന്ന് ചില വഴികളില് വ്യത്യാസപ്പെട്ടിരിക്കുന്നു. ആദ്യം, ഇതിന് ഹാഷ്ടാഗുകളോ ട്രെന്ഡിംഗ് പേജോ ഇല്ല. രണ്ടാമതായി, ഇത് […]
ഓസ്കർ 2022 : മികച്ച സംവിധായിക ജെയിൻ കാംപിയൺ; ചരിത്രമായി ഓസ്കർ വേദി
മികച്ച സംവിധായകയ്ക്കുള്ള ഓസ്കർ പുരസ്കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്കാരം. 90 വർഷത്തെ ഓസ്കർ ചരിത്രത്തിൽ ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്കാരത്തിന് അർഹയായത്. കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്. […]
ബോക്സ് ഓഫിസില് ട്രാന്സ് പതറുന്നു
അന്വര് റഷീദിന്റെ സംവിധാനത്തില് ഏഴു വര്ഷങ്ങള്ക്കു ശേഷം എത്തിയ ട്രാന്സ് ബോക്സ് ഓഫിസില് പതറുന്നു. ഫഹദ് ഫാസില് മുഖ്യ വേഷത്തില് എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏറെ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ശരാശരി അഭിപ്രായം മാത്രമാണ് ഭൂരിഭാഗം പ്രേക്ഷകരില് നിന്നും ലഭിച്ചത്. ഒരു വിഭാഗം പ്രേക്ഷകരെ ചിത്രം മികച്ച നിലയില് ആകര്ഷിക്കുകയും ചെയ്തു. ആദ്യ ദിനത്തില് വലിയ പ്രീ റിലീസ് ബുക്കിംഗിന്റെ സഹായത്തോടെ 4 കോടിക്ക് അടുത്ത് കളക്ഷന് നേടിയ ചിത്രം പിന്നീടുള്ള ദിവസങ്ങളിലെല്ലാം കളക്ഷനില് ഇടിവ് […]