എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥ സിനിമയാകുമ്പോള്‍ കഥാപാത്ര വേഷമണിയുന്നത് മഞ്ജുവും സുരാജ് വെഞ്ഞാറമൂടും. ഇത് ആദ്യമായാണ് മഞ്ജു വാര്യര്‍, സുരാജിന്റെ നായികയാവുന്നത്. ഹരിഹരനാണ് സംവിധാനം. എം. മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
മീത്തലെ പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയമാകുന്നത്.
സജീവനില്‍ നിന്ന് രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാന്‍ തുടങ്ങുന്നിടത്താണ് ചെറുകഥ അവസാനിക്കുന്നത്. എന്നാല്‍ സിനിമയ്ക്കായി കഥയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായേക്കും എന്നാണ് കരുതുന്നത്.
നേരത്തെ പാര്‍വ്വതിയും ബിജുമേനോനുമാണ് ചിത്രത്തിലെ നായികാ നായകന്മാരാകുന്നത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു.