Entertainment

ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു

ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. വൈകുന്നേരം 6.30-ന് കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു.(attukal pongala 2023 unnimukundan inaugurated programes)

മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് ഉണ്ണിമുകുന്ദൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. പ്രേക്ഷകരുടെ പോത്സാഹനം എപ്പോഴും ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

മൂന്നാം ഉത്സവ ദിവസം കുത്തിയോട്ടവ്രതം ആരംഭിക്കും. ക്ഷേത്രത്തിൽ തങ്ങിയാണ് കുട്ടികൾ വ്രതം എടുക്കുന്നന്നത്. കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് മാർച്ച് ഏഴിന് രാത്രി 7.45-ന് നടക്കും. രാത്രി 10.15-ന് എഴുന്നള്ളത്ത് ആരംഭിക്കും.

മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് പിറ്റേന്ന് പുലർച്ചെയ്‌ക്കാണ് തിരികെ എത്തുന്നത്. മാർച്ച് എട്ടിന് രാത്രി 9.15-ന് ദേവിയുടെ കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടക്കുന്ന കുരുതിയോടെ ഉത്സവം സമാപിക്കും.മൂന്ന് ഓഡിറ്റോറിയങ്ങളിലായാണ് കലാപരിപാടികൾ നടക്കുന്നത്. അംബ, അംബിക, അംബാലിക എന്നീ ഓഡിറ്റോറിയങ്ങളിൽ മുഴുവൻ സമയവും പരിപാടികൾ നടക്കും