Entertainment

ഷെയിന്‍ നിഗം വിവാദത്തില്‍ അമ്മ ഇടപെടുന്നു

ഷെയിന്‍ നിഗം വിവാദത്തില്‍ അമ്മ ഇടപെടുന്നു. ജനുവരി ഒമ്പതിന് ചേരുന്ന അമ്മയുടെ എക്സ്ക്യൂട്ടിവ് യോഗത്തില്‍ ഷെയിന്‍ വിഷയം ചര്‍ച്ച ചെയ്യും. യോഗത്തിലേക്ക് ഷെയിനിനെ വിളിപ്പിക്കും. വിവാദങ്ങളില്‍ ഷെയിനിന്റെ വിശദീകരണം തേടാനും തീരുമാനം.

ഇതിന് ശേഷമായിരിക്കും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികളുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം തേടുക. വിവാദമായ മനോരോഗി പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഷെയിന്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഷെയിനുമായി ഇനി ചര്‍ച്ചക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. അതുകൊണ്ട് തന്നെ അമ്മയുടെ ഇടപെടല്‍ മാത്രമാണ് ഷെയിന്‍ വിഷയത്തില്‍ ഇനിയുള്ള ഏക പ്രതീക്ഷ. അമ്മയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.