Entertainment

പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്ന അമീറ ഉൾപ്പെടെ ഇന്ന് ചലച്ചിത്രമേളയിൽ 15 സിനിമകൾ

ഈജിപ്ഷ്യൻ ചിത്രം അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് പ്രദർശിപ്പിക്കും. ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ അമീറ പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്നു. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

സ്വവർഗാനുരാഗികളായ രണ്ടു യുവാക്കൾ കുട്ടികളുടെ സംരക്ഷകരാകുന്ന ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ, ഇന്ത്യൻ ചിത്രം പെഡ്രോ, ഫ്രഞ്ച് ചിത്രം കാസബ്ലാങ്ക ബീറ്റ്‌സ്, സ്പാനിഷ് ചിത്രം പാരലൽ മദേഴ്‌സ്, ടർക്കിഷ് ചിത്രം കമ്മിറ്റ്‌മെന്റ് ഹസൻ ഉൾപ്പെടെ ആറ് ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

രണ്ടു സഹോദരിമാർ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥപറഞ്ഞ ദിന അമർ സംവിധാനം ചെയ്ത യു റിസ്സമ്പിൾ മി, ടർക്കിഷ് സംവിധായകൻ എമിർ കായിസിന്റെ അനറ്റോളിയൻ ലെപ്പേർഡ്, പട്ടാള ഉദ്യോഗസ്ഥന്റെ കഥപറയുന്ന റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്‌കേപ്ഡ് എന്നിവയാണ് മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ.

കെപിഎസി ലളിത, മാടമ്പ് കുഞ്ഞുക്കുട്ടൻ എന്നിവരെ അനുസ്മരിച്ച് ജയരാജ് സംവിധാനം ചെയ്ത ശാന്തം, ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഷൂ ബോക്‌സ്, അവനോവിലോന, ദി വാണ്ടർലസ്റ്റ് ഓഫ് അപു, പ്രാപ്പെട ഉൾപ്പെടെ ഏഴ് ഇന്ത്യൻ ചത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും. അഞ്ച് ദിവസം നീണ്ട് നിൽകുന്ന പ്രാദേശിക ചലച്ചിത്ര മേള നാളെ അവസാനിക്കും.