Entertainment

അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭ; തണ്ണീര്‍മത്തനിലെ ജെയ്സനെ അഭിനന്ദിച്ച് അജു വര്‍ഗീസ്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടം നേടി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ജെയ്സന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് തണ്ണീര്‍മത്തന്റെ ഹൈലൈറ്റ്. കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയായി വന്ന് അരങ്ങേറ്റം ഗംഭീരമാക്കിയ തന്റെ രണ്ടാമത്തെ ചിത്രത്തിലും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ഇപ്പോള്‍ മാത്യുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭയാണ് മാത്യുവെന്ന് അജു ഫേസ്ബുക്കില്‍ കുറിച്ചു.

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭ, മാത്യു ആദ്യം കുമ്പളങ്ങി ഇപ്പോൾ തണ്ണീർമത്തൻ പെരുത്തിഷ്ടം കൂടെ വന്ന ഏവരും ഗംഭീരം.

“ഞാൻ ഒരു താറാവിനെ വാങ്ങിക്കാൻ പോയതാ”എന്ന് എന്ന് പറഞ്ഞത് ആണ് എന്നിൽ ഏറ്റവും ചിരി ഉണർത്തിയ നിമിഷം. അത്‌ ആണ്‌ തിരക്കഥാകൃത്തെന്ന അറിവ് ഒരുപാട് സന്തോഷവും കൗതുകവും ഉണർത്തി. രവി പപ്പൻ, അളിയാ യുവർ ക്യാരിയർ ബെസ്റ്റ് നന്ദി ഗിരീഷ് ജോമോൻ വിനീത് ഷമീർ, ഏവരും