Entertainment

Valimai Song Promo : ആക്ഷൻ മാത്രമല്ല അജിത്തിന്റെ സ്റ്റൈലൻ ഡാൻസും, ‘വലിമൈ’യുടെ സോംഗ് പ്രൊമൊ വീഡിയോ

അജിത്ത്  (Ajith) നായകനാകുന്ന ചിത്രം ‘വലിമൈ’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ ഓരോന്നായി പുറത്തുവിടുകയാണ്. ‘വലിമൈ’യുടെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുന്നു. ഇപ്പോഴിതാ ‘വലിമൈ’ (Valimai Song Promo) ചിത്രത്തിന്റെ പുതിയ ഗാനത്തിന്റെ പ്രൊമൊ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

‘നാങ്ക വേറ മാരി’ എന്ന ഗാനത്തിന്റെ പ്രമൊ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.  യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ‘നാങ്ക വേറ മാരി’യുടെ ലിറിക് വീഡിയോ ഇതിനകം പുറത്തുവിട്ടിരുന്നു. ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡിയോ പുറത്തുവിട്ടത്. ഗാനം വലിയ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു. അജിത്തിന്റെ നൃത്തച്ചുവടുകള്‍ ദൃശ്യവത്‍കരിക്കുന്ന ഗാനത്തിന്റെ പ്രൊമൊ വീഡിയോയും എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തിയറ്ററുകളിലും ആവേശമാകുന്നതായിരിക്കും ചിത്രത്തിലെ ഗാനമെന്നാണ് പ്രൊമൊ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.  അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. ‘വലിമൈ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവൻ ശങ്കര്‍ രാജയാണ്. 

കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ ‘വലിമൈ’ ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് ‘വലിമൈ’ക്ക്.വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.