തമിഴ് താരം അർജുൻ ദാസുമായി ബന്ധപ്പെട്ട ഗോസിപ്പുകളോട് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. താനും അർജുനും തമ്മിൽ പ്രണയത്തിൽ അല്ലെന്നും ആ പോസ്റ്റ് മറ്റൊന്നും ഉദ്ദേശിച്ചല്ലെന്നും താരം വ്യക്തമാക്കി.
‘ഇത് എന്റെ കഴിഞ്ഞ പോസ്റ്റിനെ കുറിച്ചാണ്. ഇത്ര കണ്ട് വിവാദമാകുമെന്ന് കരുതിയില്ല. ഞങ്ങൾ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു. പിന്നീട് ഒരു ചിത്രമെടുത്ത് പോസ്റ്റ് ചെയ്തു. ഞങ്ങ ൾക്കിടയിൽ വേറൊന്നും ഇല്ല. സുഹൃത്തുക്കൾ മാത്രമാണ് ഞങ്ങൾ’- ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തത്. ഡിസ്‌ക്രിപ്ഷനൊന്നും നൽകാതെ ഒരു ചുവന്ന ഹൃദയം ആണ് ചിത്രത്തിനൊപ്പം താരം നൽകിയത്. ഇതോടെ ഈ പോസ്റ്റ് തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുകയായിരുന്നു.