കമല്‍ഹാസനും കാജല്‍ അഗര്‍വാളും സംവിധായകന്‍ ശങ്കറും തലനാരിഴയ്ക്കാണ് ക്രെയിന്‍ വീണുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഇന്ത്യന്‍ 2 സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നടി കാജല്‍ അഗര്‍വാള്‍. കമല്‍ഹാസനും കാജല്‍ അഗര്‍വാളും സംവിധായകന്‍ ശങ്കറും തലനാരിഴയ്ക്കാണ് ക്രെയിന്‍ വീണുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം കാജല്‍ ട്വീറ്റ് ചെയ്തതിങ്ങനെ..
‘ഭീമാകാരമായ ആ ക്രെയിന്‍ വീണുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. എല്ലാം ഒരു നിമിഷം കൊണ്ടാണ് സംഭവിച്ചത്. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു’, എന്നാണ് കാജല്‍ ട്വീറ്റ് ചെയ്തത്. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. മധു (29), കൃഷ്ണ (34), ചന്ദ്രന്‍ (69) എന്നിവരാണ് മരിച്ചത്.