Entertainment International

ബംഗ്ലാവ് സീല്‍ ചെയ്തു; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാവ് നഗരസഭാ അധികൃതർ സീൽ ചെയ്തു. ഇതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും വ്യക്തമാക്കുകയുണ്ടായി. ഐശ്വര്യയുടെയും ആരാധ്യയുടെയും ആരോഗ്യനിലയും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജൂലൈ 11ന് അമിതാഭ് ബച്ചൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.

ജൂലൈ 11ന് അമിതാഭ് ബച്ചൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.

പിന്നാലെ അഭിഷേകിനും കോവിഡ് ബാധിച്ചു. രണ്ട് പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭയപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഭിഷേക് പറഞ്ഞു.

അടുത്ത ദിവസമാണ് ഐശ്വര്യക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ജയ ബച്ചന്‍റെയും വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.